
Tuesday, November 03, 2009

മലയാളി
ജിദ്ദ: സ്‌നേഹസൗഹൃദബന്ധങ്ങളെ മതജാതി ചിന്തകള്‍ക്കതീതമായി വളര്‍ത്തിയെടുത്തതാണ് കേരളീയസമൂഹത്തിന്റെ മുതല്‍ക്കൂട്ടെന്നും അത് തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമായി ലൗ ജിഹാദ് ആരോപണങ്ങളെ കാണണമെന്നും പ്രമുഖ പണ്‌ഢിതനും ചിന്തകനുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വികരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ബഹുസ്വര സമൂഹത്തിനുണ്ടായിരിക്കേണ്ട സാംസ്‌കാരിക അവബോധത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രചാരണങ്ങളെ അവഗണിക്കുന്നതിന് പകരം അവക്ക് അമിത വാര്‍ത്താപ്രാധാന്യം നല്‍കുവാനുളള ചില മാധ്യമങ്ങളുടെ ശ്രമം ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ വഴി സമൂഹമനഃസാക്ഷിയില്‍ ഉണ്ടാവുന്ന മുറിവുകള്‍ വളര്‍ന്നുവരുന്ന ഒരു തലമുറയുടെ സ്വൈരജീവിതത്തെയാണ് ഇല്ലാതാക്കുക. ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്ന ഒരു മുസ്‌ലിം സമൂഹത്തെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. വിശാലകാഴ്‌ചപ്പാടുകളുളള ഇസ്‌ലാമിന്റെ സാമൂഹ്യവീക്ഷണത്തെ സാമൂഹ്യവിരുദ്ധശക്‌തികളുടെ ആരോപണങ്ങള്‍ക്ക് മുന്നില്‍ ബലികൊടുക്കേണ്ടതല്ലെന്നും അവയെ പ്രതിരോധിക്കുവാന്‍ കൂടുതല്‍ ശക്‌തമായ സ്‌നേഹവലയങ്ങള്‍ സ്യഷ്‌ടിക്കണമെന്നും സി.എം മൗലവി പറഞ്ഞു.
മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് കരിങ്ങനാട് സ്വാഗതവും അബൂബക്കര്‍ മൗലവി നന്ദിയും പറഞ്ഞു.

Tuesday, November 03, 2009

മലയാളി
കുവൈത്ത് : ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്ററിന്റെ കീഴില്‍ നടത്തിവരുന്ന ‘വെളിച്ചം’ സമ്പൂര്‍ണ്ണ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാം സംഗമം വെള്ളിയാഴ്‌ച (06.11.09) 5.30 ന് ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കും. നാലാം ഘട്ടത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും അഞ്ചാം ഘട്ട പരീക്ഷ വിജയികളെ പ്രഖ്യാപനവും സംഗമത്തില്‍ നടക്കും. നാലാം പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ ലബീബ മുഹമ്മദ് റഫീഖ്, ജൂലാ മൊയ്‌തുണി, ഇബ്രാഹിം കൊപ്പം എന്നിവരാണ്.
അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പരിപാടിയിലെ മുഖ്യാഥിതിയായിരിക്കും.

Tuesday, November 03, 2009

മലയാളി
ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും
കുവൈത്ത് : ഇസ്‌ലാമിക് ബാങ്കിംഗ്, പലിശ രഹിത സാമ്പത്തിക വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ നടത്തപ്പെടുന്ന മൂന്നാമത് ലോക ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം കുവൈത്തില്‍ ആരംഭിച്ചു. ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജന. സെക്രട്ടറിയും കേരള വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കുവൈത്ത് ശൂറാ ശരീഅ കസള്‍ട്ടേഷന്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സൗദി ഉന്നത പണ്ഡിത സഭ അംഗം ഡോ. അബ്‌ദുല്‍ മുത്ത്‌ലക്ക്, കുവൈത്ത് ശരീഅ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ് ത്വബ്‌ത്വബാഈ, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ശരീഅ അഡ്വൈസര്‍ ഡോ. അലി ഖുറദാഈ, ദുബൈ ഔക്കാഫ് ഉപദേഷ്‌ടാവ് ഡോ. അഹ്‌മദ് അല്‍ ദത്താദ്, ഒമാന്‍ ഗ്രാന്റ് മുഫ്‌തി ശൈഖ് അഹ്‌മദ് അല്‍ ഖലീലി, കൂടാതെ പ്രമുഖ ശരീഅ ചിന്തകരായ മുഹമ്മദ് ശരീദ് റമദാന്‍ അല്‍ സൂത്തി (സിറിയ), ശൈഖ് നിബാത്ത് യാഖൂബി (ബഹ്‌റൈന്‍), പ്രൊഫ. ഫ്രാന്‍ഗ് ഓഗല്‍ (യു.എസ്.എ), ഇബിദീന്‍ ഹോജ (ടുനീഷ്യ), കുവൈത്ത് ദീവാന്‍ അമീരി ഡയറക്‌ടര്‍ ഡോ. ഖാലിദ് മദ്‌ഖൂര്‍ തുടങ്ങി മുപ്പതോളം പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍ നിന്ന് ഡോ. അലി നദ്‌വി(ലക്‌നൗ)യും പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം പ്രമുഖ ചിന്തകന്‍ ശൈഖ് അഹ്‌മദ് അല്‍ യാസീന്‍ ഉദ്‌ഘാടനം ചെയ്‌തു.