ഇസ്‌ലാഹി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും editor@islahinews.com എന്ന വിലാസത്തില്‍ അയക്കുക.എഡിറ്റര്‍, ഇസ്ലാഹിന്യൂസ്.കോം

പ്രധാന വാർത്തകൾ :



സഹനമാണ് വ്രതത്തിന്‍റെ സന്ദേശം - ഡോ: ഹുസൈന്‍ മടവൂര്‍


ബാംഗ്ലൂര്‍: സഹനവും ക്ഷമയുമാണ് വ്രതത്തിന്‍റെ ഏറ്റവും പ്രധാനപെട്ട സന്ദേശമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന വഖഫ്‌ ബോര്‍ഡ്‌ അംഗവുമായ ഡോ: ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ബാംഗ്ലൂര്‍ ഇസ്‌ലാഹി അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍ . അതിനാല്‍ ഖുര്‍ആനിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രതിജ്ഞ പുതുക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയ ചൂഷണങ്ങളും മതത്തിന്‍റെ പേരിലുള്ള വൈരങ്ങളും വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ഖുര്‍ആന്‍ പ്രഖ്യാപിച്ച എകമാനവികതാ സന്ദേശത്തിന് പ്രസക്തി വര്‍ധിക്കുകയാണ്. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്‍റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അതിനാല്‍ ജാതിമത ഭിന്നതകള്‍ക്കതീതമായി നന്മയില്‍ ഒരുമിച്ചു നില്ക്കാന്‍ മനുഷ്യര്‍ക്ക്‌ സാധിക്കണം -അദ്ദേഹം വിശദീകരിച്ചു.

കെ എന്‍ എം സംസ്ഥാന ട്രഷറര്‍ ഇബ്രാഹീം ഹാജി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. സല്‍മാനുല്‍ ഫാരിസ്‌ സ്വാഗതവും എം ടി അനീസ് നന്ദിയും പറഞ്ഞു.

ഐ പി അബ്‌ദുസ്സലാം


--
വാര്‍ത്ത അയച്ചത് : മുഹമ്മദ് മിറാഷ് ബാംഗ്ലൂര്‍

ശുദ്ധവും സംസ്‌കൃതവുമായ ജീവിതത്തിന് വിശുദ്ധ റമദാന്‍ മനുഷ്യരെ പ്രാപ്‌തമാക്കുന്നു: ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം


കുവൈത്ത്: മനസാ-വാചാ-കര്‍മണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകള്‍ ദുരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ജീവിതം നയിക്കാനുള്ള പ്രാപ്‌തിയാര്‍ജ്ജിക്കാന്‍ വിശുദ്ധറമദാന്‍ മനസ്സിനെ സജ്ജമാക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെ ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം ആഹ്വാനം ചെയ്തു.

സമ്മേളനം ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മിറ്റി അസി. ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്‌ഘാടനം ചെയ്തു. അക്രമവും അനീതിയും മുസ്‌ലിംകളില്‍ ഉണ്ട് എന്നത് മാധ്യമസൃഷ്‌ടിയാണ്. യഥാര്‍ഥ വിശ്വാസിക്ക് അക്രമവാസന ഉണ്ടാവുകയില്ല. ക്ഷമയുടെയും ത്യാഗത്തിന്റെയും മാസത്തിലാണ് നാമിപ്പോള്‍. മറ്റുമതങ്ങളിലും നോമ്പ് ഉണ്ടെങ്കിലും ആചാരങ്ങളില്‍ ചില്‍ മാറ്റമുണ്ടെന്‍ണേയുള്ളൂ. സ്‌നേഹവും ബന്ധങ്ങളും കൈമാറാന്‍ വിശ്വാസികള്‍ തയ്യാറാകണം. ഉദ്‌ഘാടന പ്രസംഗത്തില്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് വിശദീകരിച്ചു.

ജനസമ്പര്‍ക്കവും ജീവകാരുണ്യവുമായ ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണ്. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ ദ്രുതഗതിയില്‍ നിര്‍വഹിക്കാനായി എംബസി വിപുലമായ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇനിയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മാറ്റമുണ്ടാക്കുമെന്നും ഇന്ത്യം എംബസി ഫസ്റ്റ് സെക്രട്ടറി കെ എന്‍ റാഹു ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ദാഹവും വിശപ്പും അനുഭവിച്ചറിഞ്ഞ് ഭക്തി നിര്‍ഭരമായ യാത്രയിലൂടെ ജീവിതം ധന്യമാകൂമെന്ന് ഡോ. അബ്‌ദുല്ല അല്‍ ഖനായ് സൂചിപ്പിച്ചു. സമാധാന സന്ദേശമാണ് ഇസ്‌ലാമിന്റെ അഭിസംബോധന രീതി. ഇതിന്റെ ശാഖകള്‍ തന്നെയാണ് മറ്റു മുഴുവന്‍ ആചാരാനുഷ്‌ഠാനങ്ങളിലും ഉള്ളത്. ശാന്തിയുടെ പൂര്‍ണരൂപമാണ് ലോകര്‍ക്കാകമാനമായി ഇറങ്ങിയ വിശുദ്ധഖുര്‍‌ആനിന്റെ ശബ്‌ദം. മുഹമ്മദ് ഡാനിയല്‍ (ലണ്ടന്‍) പറഞ്ഞു.


ആര്‍നോള്‍ഡ് അലി (ബ്രിട്ടന്‍), ഫാദര്‍ അലക്സാണ്ടര്‍, നാസര്‍ ഫര്‍വാനിയ (ഇസ്‌ലാഹി മദ്‌റസ, പി ടി എ) പ്രസീഡിയം നിയന്ത്രിച്ചു. സംഗമത്തില്‍ വിവിധ സംഘടനാ ഭാരവാഹികളായ മുഹമ്മദ് റാഫി, ശ്യാം പൈനും‌മൂട്, എം എ ഹിലാല്‍‌, കോവിലന്‍‌, കൃഷ്ണന്‍ കടലുണ്ടി, അഡ്വ. തോമസ് പണിക്കര്‍‌, ഫൈസല്‍ മഞ്ചേരി, അലി മാത്ര, ഖലീല്‍ അടൂര്‍‌, ഹസന്‍‌കോയ, എഞ്ചി. ബഷീര്‍‌, ഷറഫുദ്ദീന്‍ കണ്ണേത്ത്, റിയാസ് അയനം‌, സത്താര്‍ കുന്നില്‍‌ പങ്കെടുത്തു.


ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി എ മൊയ്‌തുണ്ണി, അബ്‌ദുല്‍ അസീസ് സലഫി, സയ്യിദ് അബ്‌ദുര്‍‌റഹ്‌മാന്‍‌, മുഹമ്മദ് അരിപ്ര, യു പി മുഹമ്മദ് ആമിര്‍ പ്രസംഗിച്ചു. സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, ടി എം അബ്‌ദുര്‍‌റഷീദ്, അയ്യൂബ് ഖാന്‍‌, മനാഫ് മാത്തോട്ടം‌, ഇബ്രാഹിം കൂളിമുട്ടം‌, ആരിഫ് പുളിക്കല്‍‌, ഹാരിസ് മങ്കട പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
--
വാര്‍ത്ത അയച്ചത്: യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്

ഇഫ്‌താര്‍ സംഗമം റമദാന്‍ 14 ന്‌ ഹുഫൂഫില്‍

അല്‍ അഹ്സ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ റമദാന്‍ 14 വെള്ളിയാഴ്ച ഹുഫൂഫ്‌ അല്‍ ന'ഈം ഒ‍ാഡിറ്റോറിയത്തില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചു.

അമുസ്‌ലിംകള്‍ അടക്കം 600 ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറയുടെ വിജയകരമായ നടത്തിപ്പിനു എം നാസര്‍ മദനി, ബാവ താമരശ്ശേരി, മുഹമ്മദ്‌ അലി മടവൂര്‍, ആസാദ്‌ പുളിക്കല്‍ എന്നിവരെ വിവിധ വകുപ്പു കണ്‍‌വീനര്‍മാരായി തെരഞ്ഞെടുത്തു.

യോഗത്തില്‍ മുജീബുര്‍‌റഹ്‌മാന്‍ കുനിയില്‍ അധ്യക്ഷം വഹിച്ചു. മരക്കാര്‍ കക്കോവ്‌, ശരീഫ്‌ മടവൂര്‍‌ , സലീം വള്ളിക്കുന്ന്‌, അബ്ദുന്നാസര്‍ മടവൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം: കെ എന്‍ എം


കോഴിക്കോട്: ആത്മ വിശുദ്ധി കൈവരിച്ചുകൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്‌മദ് കുട്ടി. കെ എന്‍ എം സൌത്ത് ജില്ലാ തര്‍ബിയത് സമ്മേളനം -തര്‍ബിയ 2009 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൌഹീദ് പ്രബോധനത്തിന്റെ ആണിക്കല്ലാണെന്നും തൌഹീദിനെ പ്രയോഗവത്‌കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തിന് സംഘബോധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രബോധിത സമൂഹത്തെ പരിഗണിച്ചു കൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നൂതനമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതത് പ്രദേശത്തിനെ സവിശേഷതകള്‍ മനസ്സിലാക്കി പ്രബോധന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി മരക്കാരിട്ടി, അയ്‌മന്‍ ശൌഖി, അഫ്‌താഷ് ചാലിയം, സി എം സുബൈര്‍, ടി പി ഹുസൈന്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം വെള്ളിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം വെള്ളിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ വെള്ളിയാഴ്‌ച (ആഗസ്റ്റ്‌ 28 ന്‌) അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. വൈകിട്ട്‌ 4.30 ന്‌ ആരംഭിക്കുന്ന സമ്മേളനം ഇസ്‌ലാമിക്‌ പ്രസന്റേഷന്‍ കമ്മിറ്റി അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ്‌ അല്‍ ദുഐജ്‌ ഉദ്‌ഘാടനം ചെയ്യും.

സമ്മേളനത്തില്‍ മുഹമ്മദ്‌ ഡാനിയല്‍ (ലണ്ടന്‍), വിജയ്‌ സിംഗ്‌ (ഇന്ത്യന്‍ എംബസി), ഡോ. അബ്‌ദുല്ല അല്‍ ഖനായ്‌, ആര്‍നോള്‍ഡ്‌ അലി (ബ്രിട്ടന്‍) തുടങ്ങിയ പ്രമുഖരും മറ്റു സംഘടനാ ഭാരവാഹികളും പങ്കെടുക്കും. റമദാനിന്റെ സന്ദേശം എന്ന വിഷയത്തില്‍ മുഹമ്മദ്‌ അരിപ്ര മുഖ്യ പ്രഭാഷണം നടത്തും.

സംഗമത്തില്‍ ഐ ഐ സി കേന്ദ്ര പ്രസിഡന്റ്‌ എം ടി മുഹമ്മദ്‌ അധ്യക്ഷത വഹിക്കും. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുവൈത്തിന്റെ വിവിധ ഏരിയകളില്‍ നിന്ന്‌ സമ്മേളനത്തിലേക്ക്‌ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

സമ്മേളനത്തിന്റെ മുന്നൊരുക്കമായി ഫര്‍വാനിയയില്‍ ചേര്‍ന്ന സമ്മേളന സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ്‌ മദനി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ബേബി, ടി എം അബ്‌ദുറഷീദ്‌, അയ്യൂബ്‌ ഖാന്‍, യൂ പി മുഹമ്മദ്‌ ആമിര്‍ സംസാരിച്ചു.

--

വാര്‍ത്ത അയച്ചത് : യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്

ക്യു എല്‍ എസ്‌ ഉദ്ഘാടനം



അല്‍ അഹ്സ : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ കീഴില്‍ ഹുഫൂഫ്‌ സിറ്റിയില്‍ ആരംഭിക്കുന്ന ഖുര്‍‌ആന്‍ പഠന ക്ലാസിന്റെ ഉദ്ഘാടനം അല്‍ ജുബെയില്‍ പ്രബോധന വിഭാഗം തലവന്‍ അശ്‌‌റഫ്‌ ഫൈസി നിര്‍വഹിച്ചു.

അബ്‌ദുര്‍‌റഹ്‌‌മാന്‍ മഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം നാസര്‍ മദനി, സൈഫ്‌ വേളാമന്നൂര്‍‌, മുജീബുറഹ്‌ മാന്‍ കുനിയില്‍‌,സലീം കരുനാഗപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍‌പ്പിച്ചു.

ആസാദ്‌ പുളിക്കല്‍ സ്വാഗതവും ശിഹാബ്‌ പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.

--

വാര്‍ത്ത അയച്ചത്: അബ്‌ദുര്‍‌റഹ്മാന്‍

ഒറ്റനോമ്പ് ഇരട്ട പുണ്യം

അജ്‌മാന്‍ : ഇസ്‌ലാഹി സെന്റര്‍ പാവപ്പെട്ടവരെയും അനാഥകളെയും അഗതികളെയും നോമ്പ് തുറപ്പിക്കുന്നതിന് വേണ്ടി ഈ വര്‍ഷവും ‘ഒറ്റനോമ്പ് ഇരട്ട പുണ്യം’ എന്ന പേരില്‍ പ്രത്യേക ധനസമാഹരണം നടത്തുന്നു. ഒരാളെ നോമ്പുതുറപ്പിക്കാന്‍ ഒരുദിവസത്തേക്ക് രണ്ട് ദിര്‍ഹമാണ് ചിലവ്. മറ്റുള്ളവരെ നേരിട്ട് നോമ്പുതുറപ്പിച്ച് പുണ്യം നേടാന്‍ സാധിക്കാത്ത ധാരാളം പ്രവാസികള്‍ ഈ പ്രവര്‍ത്തനത്തിലൂടെ പുണ്യം നേടാന്‍ മുന്നോട്ട് വരുന്നുണ്ട്.

നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ കിട്ടുന്ന...


റമദാന്‍ കിറ്റ് വിതരണം

അജ്‌മാന്‍ : ദരിദ്രരായ കുടുംബങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വിഭവ സമാഹരണം നടത്തി വീട്ടിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച പദ്ധതിയാണ് ‘റമദാന്‍ കിറ്റ്’.

ഇസ്‌ലാഹി ന്യൂസ് അപ്‌ഡേറ്റഡ്


പരലോക ചിന്തകള്‍ -പ്രഭാഷണം

വിഷയം: പരലോക ചിന്തകള്‍
പ്രഭാഷകന്‍: സുലൈമാന്‍ സബാഹി


Get this widget | Track details | eSnips Social DNA

ഇസ്‌ലാഹി ന്യൂസ് അപ്‌ഡേറ്റഡ്..



ഹജ്ജ് യാത്ര: സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം: കെ എന്‍ എം



ഐ എസ് എം യുവജന സംഗമം നടത്തി


തര്‍ബിയത്ത് ക്യാമ്പ് നടത്തി


Read More...

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം അബ്ബാസിയയില്‍



കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം ആഗസ്‌റ്റ്‌ 28 ന്‌ വെള്ളിയാഴ്‌ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനായി എം.ടി.മുഹമ്മദ്‌ മുഖ്യരക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ്‌ മദനി, മറ്റു വകുപ്പ്‌ കണ്‍വീനര്‍മാര്‍: സയ്യിദ്‌ അബ്‌ദുറഹിമാന്‍, മുഹമ്മദ്‌ ബേബി, ടി.എം.അബ്‌ദുറഷീദ്‌, അയ്യൂബ്‌ ഖാന്‍, മുജീബ്‌ റഹ്‌മാന്‍ പൊന്നാനി, മനാഫ്‌ മാത്തോട്ടം, ഇബ്രാഹിം കൂളിമുട്ടം, ആരിഫ്‌ പുളിക്കല്‍ എന്നിവരാണ്‌.

സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍, ഡോ. അബ്‌ദുല്ല അല്‍ ഖനായ്‌, മുഹമ്മദ്‌ ഡാനിയല്‍ (ലണ്ടന്‍) തുടങ്ങിയ പ്രമുഖരും മറ്റു സംഘടനാ ഭാരവാഹികളും പങ്കെടുക്കും. സമ്മേളനം അസറിന്‌ ശേഷം ആരംഭിക്കും.

യോഗത്തില്‍ സിദ്ധീഖ്‌ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ അബ്‌ദുറഹിമാന്‍, വി.എ മൊയ്‌തുണ്ണി, അയ്യൂബ്‌ ഖാന്‍, ടി.എം.എ റഷീദ്‌, യൂ.പി. മുഹമ്മദ്‌ ആമിര്‍ സംസാരിച്ചു.


-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

എം ജി എം ടെലി ക്വിസ്സ്‌ മത്സരം റമദാനില്‍

കുവൈത്ത്‌ : മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) റമദാനില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ടെലി ക്വിസ്സ്‌ മത്സരം സംഘടിപ്പിക്കന്നു. പേര്‍ രജിസ്റ്റര്‍ ചെയ്‌തവരെ അവരുടെ വീടുകളിലേക്ക്‌ എം ജി എം പ്രവര്‍ത്തകര്‍ വിളിച്ചാണ്‌ മത്സരം നടത്തുക. ആദ്യ റൗണ്ടില്‍ സെലക്ഷന്‍ ആയവരെ ഉള്‍പ്പെടുത്തി എല്ലാ ചൊവ്വാഴ്‌ചകളിലും അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിജയികളെ കണ്ടെത്തും.

മെഗാ ടെലി ക്വിസ്സ്‌ മത്സരം സെപ്‌തംബര്‍ 15 ന്‌ നടക്കും. വിശുദ്ധ ഖുര്‍ആനിന്‌ മുന്‍ഗണന നല്‍കി ഇസ്‌ലാമികവും പൊതു വിജ്ഞാനവും ഉള്‍കൊള്ളുന്നതായിരിക്കും മത്സര ചോദ്യങ്ങള്‍. പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക. 2433 7484, 2431 8471, 6656 0439 (വൈകുരേം 5 മണിക്ക്‌ ശേഷം)


-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സെപ്‌തംബര്‍ എട്ടിന്‌





കുവൈത്ത്‌ : മുജാഹിദ്‌ സ്റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ (എം എസ്‌ എം) കേരള, ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന പേരില്‍ റമദാനില്‍ സംഘടിപ്പിക്കന്ന പതിമൂന്നാമത്‌ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സെന്റര്‍ കുവൈത്തിലും. സെപ്‌തംബര്‍ എട്ടിനാണ്‌ പരീക്ഷ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ എം എസ്‌ എമ്മിന്റെ കീഴിലാണ്‌ കുവൈത്തില്‍ പരീക്ഷ നടത്തുക.

പരീക്ഷയുടെ സിലബസ്‌ : ആലുംറാന്‍, ഫുസ്സിലത്ത്‌ എന്നീ സൂറത്തുകളാണ്‌.

മര്‍ഹും മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍‌ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്‌ജക്‌ടീവ്‌ രീതിയിലായിരിക്കും പരീക്ഷ. പ്രായ ഭേദമന്യേ ഏവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം. കേരളത്തിന്‌ പുറമെ ഇന്ത്യയിലെ മറ്റു വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി മുന്നൂറോളം സെന്ററുകളുണ്ട്‌. പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗസ്റ്റ്‌ 25 നുമുന്‍‌പ് വിളിക്കുക. 2433 7484, 6656 0439, 6651 3834.

-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

എം.ജി.എം റമദാന്‍ ക്ലാസ്‌ 18 ന്‌

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിംഗായ മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) റമദാനിന്റെ ഒരുക്കവുമായി ‘റമദാനും സ്‌ത്രീയും’ എന്ന വിഷയത്തില്‍ ക്ലാസ്‌ സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 18 ന്‌ ചൊവ്വ മഗ്‌രിബ് നമസ്‌കാര ശേഷം അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി. ദി ട്രൂത്ത്‌ ഡയറക്‌ടര്‍ സയ്യിദ്‌ അബ്‌ദുറഹിമാന്‍ ക്ലാസെടുക്കും.


----------------
വാര്‍ത്ത അയച്ചു തന്നത്: മുഹമ്മദ് ആമിര്‍ കുവൈത്ത്

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം: ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം:
ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌

കുവൈത്ത്‌ : ലോകത്തിനാകമാനമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ സകല മേഖലകളെയും സ്വാധീനം ചെലുത്തുന്നതും സമാധ സന്ദേശവുമാണെന്ന്‌ പാര്‍ലമെന്ററി മന്തിരം, മസ്‌ജിദുല്‍ ഉസ്‌മാന്‍ ഇമാമും ബഹുഭാഷാ പണ്‌ഡിതനുമായ ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌ പ്രസ്‌താവിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനിന്റെ മുന്നോടിയായി സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വിരുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിച്ചും ഗവേഷണം നടത്തിയും ഖുര്‍ആനിലൂടെ ഉന്നത അറിവുകള്‍ നേടാനുണ്ട്‌. വിശുദ്ധ വചനം ഉരുവിടുന്നതിന്‌ വലിയ പ്രതിഫലവും പ്രയാസകരമായ അവസ്ഥയില്‍ പാരായണം ചെയ്യുമ്പോഴും അതിനേക്കാളും പ്രതിഫലമുണ്ട്‌. ഈ പരിശുദ്ധ വേളയില്‍ വിശുദ്ധ ഗ്രന്ഥവുമായി ആഴത്തിലുള്ള ബന്ധം ഉണ്ടാക്കാനും ജീവിതം വിശുദ്ധമാക്കാനും തയ്യാറാകണം. അബ്‌ദുല്ല അല്‍ ഖുനായ്‌ വിശദീകരിച്ചു.
വളരെ ലളിതവും അനുഷ്‌ഠിക്കാന്‍ സൗകര്യപ്രദവുമായ നിലയില്‍ നിര്‍ബന്ധമാക്കപ്പെട്ട ഒരു ആരാധനയാണ്‌ റമദാന്‍ വ്രതം. എണ്ണപ്പെട്ട ദിവസങ്ങളില്‍ മാത്രമുള്ള നിര്‍ബന്ധ നോമ്പില്‍ രോഗികള്‍, യാത്രക്കാര്‍, പ്രയാസമുള്ളവര്‍ എന്നിവര്‍ക്ക്‌ ഇളവുകളുണ്ട്‌. വിശപ്പ്‌, ദാഹം, വികാരം എന്നിവയെ പ്രഭാതം മുതല്‍ പ്രദോഷം വരെ അടക്കി നിര്‍ത്തുക എതാണ്‌ ഇതിന്റെ മറ്റൊരു പ്രത്യേകത. ‘റമദാന്‍ വിധിവലക്കുകള്‍’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത പണ്‌ഡിതന്‍ അബ്‌ദുല്‍ അസീസ്‌ സലഫി പറഞ്ഞു.

ഭയഭക്തി വീണ്ടെടുക്കാനും നരക മോചനത്തിനുള്ള കവാടങ്ങള്‍ തുറക്കുകയുമാണ്‌ വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്‌. അതിനായി ഇഷ്‌ടങ്ങളെയും വികാര വിചാരങ്ങളെയും ഇസ്‌ലാമിക വത്‌കരിക്കണം. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ഷംസുദ്ദീന്‍ ഖാസിമി സൂചിപ്പിച്ചു.

ഇസ്‌ലാം വിഭാവനം ചെയ്യന്നു സക്കാത്തിലധിഷ്‌ഠിതമായ സാമ്പത്തിക ശാസ്‌ത്രം ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക മേഖലയായി ആധുനിക ലോകത്തിന്‌ ഇന്ന്‌ ബോധ്യപ്പെട്ടിരിക്കന്നു. സക്കാത്ത്‌ നല്‍കാന്‍ പ്രാപ്‌തിയുള്ളവര്‍ അത്‌ നല്‍കപ്പെടുത്‌ വരെ പൂര്‍ണ വിശ്വാസിയാവുകയില്ല. ‘സക്കാത്ത്‌ ശേഖരണവും വിതരണവും‘ എന്ന വിഷയത്തില്‍ ക്ലാസെടുത്ത സയ്യിദ്‌ അബ്‌ദുറഹിമാന്‍ വ്യക്തമാക്കി.

ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ്‌ എം.ടി.മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വി.എ. മൊയ്‌തുണ്ണി, അബൂബക്കര്‍ സിദ്ധീഖ്‌ മദനി, ഇബ്രാഹിം കുട്ടി സലഫി, അയ്യൂബ്‌ ഖാന്‍, യൂ.പി.മുഹമ്മദ്‌ ആമിര്‍ എന്നിവര്‍ സംസാരിച്ചു. സംശയ നിവാരണ സെഷനും ഉണ്ടായിരുന്നു.

-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

കൊറ്റുകുളങ്ങര (കായംകുളം) മസ്‌ജിദുല്‍ ഇഹ്സാന്‍ ഉദ്‌ഘാടനം




കോഴിക്കോട്: കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം ഹജ്ജിനു പോകുന്നവരെ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന പഠനക്ലാസ് സ‌ഊദി അറേബ്യയിലെ ശൈഖ് സ‌അദ് അബ്ദുല്‍ അസീസ് ആലു ജിബ്‌രിന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കെ എം എ ഓഡിറ്റോറിയത്തില്‍ 15ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് ക്യാം‌പ്. ഹജ്ജ് സംബന്ധമായ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, സി മുഹമ്മദ് സലീം സുല്ലമി, ഡോ. കെ മുഹമ്മദ് ബശീര്‍, ഹജ്ജ് കമ്മിറ്റി അംഗം എസ് വി റഹ്‌മത്തുല്ല, എ അബ്‌ദുല്‍ ഹമീദ് മദീനി എന്നിവര്‍ ക്ലാസ്സെടുക്കും. മുന്‍‌കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണ സൌകര്യം നല്‍കും. സംശയ ദുരീകരണത്തിനും അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് മര്‍കസുദ്ദ‌അവയുമായി 0495 2701804. 2701595 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

ഇസ്‌ലാഹി വനിതാ വിംഗ്‌ റമദാന്‍കാല പ്രവര്‍ത്തനങ്ങള്‍

കുവൈത്ത്‌ : പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ സമാഗതമാകുന്ന വിശുദ്ധ റമദാനില്‍ വിവിധ പരിപാടികള്‍ നടത്തുവാന്‍ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിംഗായ ‘മുസ്‌‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം)’ കേന്ദ്ര കമ്മറ്റി രൂപം നല്‍കി.

ഇസ്‌ലാമിക്‌ ടെലി ക്വിസ്‌, റമദാന്‍ ക്ലാസ്‌, ഇഫ്‌ത്വാര്‍ എന്നിവ നടത്തുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ വനിതാ വിംഗ്‌ കോ-ഓര്‍ഡിനേറ്റര്‍ വി.എ മൊയ്‌തുണ്ണി അധ്യക്ഷത വഹിച്ചു. യൂ.പി. മുഹമ്മദ്‌ ആമിര്‍, എം.ജി.എം പ്രവര്‍ത്തകരായ സാജിത റഫീഖ്‌, ജൂലാ മൊയ്‌തുണ്ണി, നഷീദ റഷീദ്‌, റിന്‍ഷ അബ്‌ദുല്‍ അസീസ്‌, ജാസിറ നഹാസ്‌ എന്നിവര്‍ സംസാരിച്ചു.

-
വാര്‍ത്ത അയച്ചുതന്നത്: യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്
.

റമദാന്‍ വിജ്ഞാന വിരുന്ന് ഡോ. അബ്‌ദുല്ല അല്‍ ഖുനായ് ഉദ്‌ഘാടനം ചെയ്യും.

കുവൈത്ത്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മസ്‌ജിദുല്‍ കബീറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന റമദാന്‍ വിജ്ഞാന വിരുന്ന് , ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയും സംഗമം ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് അബ്ബാസിയ ഉത്സവ് ഓഡിറ്റോറിയത്തില്‍ നടത്തൂകയും ചെയ്യുമെന്ന് ഐ ഐ സി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സംഗമം ഡോ. ശൈഖ് അബ്ദുല്ല അല്‍ ഖുനായ് ഉദ്ഘാടനം ചെയ്യും. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’, ‘നോമ്പ് -വിധിവിലക്കുകള്‍’, ‘സക്കാത്ത്: ശേഖരണവും വിതരണവും’ തുടങ്ങിയ വിഷയങ്ങളില്‍ ശംസുദ്ദീന്‍ അല്‍ ഖാസിമി, അബ്‌ദുല്‍ അസീസ് സലഫി, സയ്യിദ് അബ്‌ദുര്‍‌റഹ്‌മാന്‍ എന്നിവര്‍ ക്ലാസെടുക്കും.

സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24337484, 94970233, 66560439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ കുവൈത്ത്

-- --- --

എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ കുവൈത്തിലും

കുവൈത്ത്: മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്‌മെന്റ് കേരള റമദാനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയുടെ സെന്റര്‍ കുവൈത്തിലും. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ എം എസ് എമ്മിനു കീഴിലാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ സിലബസ് ആലു‌ഇം‌റാന്‍, ഫുസ്സിലത്ത് എന്നീ സൂറത്തുകളാണ്. മര്‍ഹൂം മുഹമ്മദ് അമാനി മൌലവിയുടെ ഖുര്‍‌ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്‌ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. പ്രായഭേദമന്യേ ഏവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം. കേരളത്തിനും, കുവൈത്തിനും പുറമെ യു എ ഇ, ഖത്തര്‍, ഒമാന്‍ തുടങ്ങി ഇന്ത്യയില്‍ മറ്റു വിവിധ സംസ്ഥാനങ്ങളിലും പരീക്ഷയ്ക്ക് സെന്ററുകള്‍ ഉണ്ട്.

അഖിലേന്ത്യാ ഇസ്‌ലാഹി നേതാക്കള്‍ക്ക്‌ സ്വീകരണം

.


ഖത്തര്‍: ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ദേശീയ പ്രസിഡന്റ്‌ മൗലാനാ അബ്‌ദുല്‍ വഹാബ്‌ ഖില്‍ജി, ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ക്ക്‌ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ദോഹ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇസ്‌ലാഹി മൂവ്‌മെന്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഖത്തറിലെത്തിയ മൗലാനാ ഖില്‍ജിയും ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂരും ദോഹയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ആഗസ്‌ത്‌ 07 വെള്ളി വൈകുന്നേരം 4 മണിക്ക്‌ മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വയില്‍ നടക്കുന്ന പ്രത്യേക പരിപാടിയിലും ഉത്തരേന്ത്യന്‍ സമൂഹത്തിനു വേണ്ടി 8 -ാം തിയ്യതി വെള്ളിയാഴ്‌ച കാലത്ത്‌ അബൂ ഫന്താസിലെ ജുമുഅത്ത്‌ പള്ളിയിലും 9 -ാം തിയ്യതി ശനിയാഴ്‌ച ഇശാ നമസ്‌കാര ശേഷം ദോഹജദീദിലെ വലിയ പള്ളിയിലും നടത്തപ്പെടുന്ന ഉര്‍ദു പരിപാടിയിലും നേതാക്കള്‍ സംസാരിക്കും. വിവിധ മന്ത്രാലയങ്ങള്‍, ദഅ്‌വ സെന്ററുകള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയും മൂന്നു ദിവസത്തെ പരിപാടിയില്‍ അവര്‍ സന്ദര്‍ശിക്കും. ദോഹ വിമാനത്താവളത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ നേതാക്കളായ MA അബ്ദുര്‍റസാക്ക്‌, GP കുഞ്ഞാലിക്കുട്ടി, അബ്ദുല്‍ജലീല്‍ പുത്തന്‍പള്ളി, അബ്ദുശ്ശുക്കൂര്‍ ചക്കരക്കല്ല്‌ എന്നിവരുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

---- ---- ---- ----
വാര്‍ത്ത അയച്ചുതന്നത്: അബ്‌ദുര്‍‌റഹ്മാന്‍ കെ കെ, ദോഹ - ഖത്തര്‍.

.

മക്ക, മദീന സന്ദര്‍ശനത്തിന് അവസരമേകി എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.

അല്‍ അഹ്‌സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴ്ഘടകമായ ദിട്രൂത്തിന്റെ അല്‍ അഹ്‌സ ചാപ്‌റ്റര്‍, അല്‍ അഹ്‌സ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ രൂപീകരിച്ചു.

അബ്‌‌ദുല്‍ അഹദ് പുളിക്കല്‍ കണ്‍‌വീനറും അബ്‌ദുല്‍ റഹ്‌മാന്‍ മഞ്ചേരി, അബ്ദുല്‍ അസീസ് കക്കോടി, ഇബ്‌റാഹിം തലപ്പാടി, ശിഹാബ് പറമ്പില്‍ പീടിക, ഷെഫീഖ് പുളിക്കല്‍ എന്നിവരെ വിവിധ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തൂ.

ഇസ്‌ലാമിന്റെ സന്ദേശം ബഹുജനങ്ങളിലെത്തിക്കുക എന്നതാണ് ട്രൂത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്‌ലാമിനെ കുറിച്ച് അറിയാന്‍ താത്‌പര്യമുള്ളവരും, ട്രൂത്തുമായി സഹകരിച്ചു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തത്പര്യമുള്ളവരും +966 559659764 എന്ന നമ്പറിലോ, alahsatruth@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ കണ്‍‌വീനറുമായി ബന്ധപ്പെടുക.

രൂപീകരണ യോഗത്തില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് മരക്കാര്‍ കക്കോവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസാദ് പുളിക്കല്‍ സ്വാഗതവും ഷിഹാബ് പറമ്പില്‍ പീടിക നന്ദിയും പറഞ്ഞു.

---
വാര്‍ത്ത അയച്ചുതന്നത്: അബ്‌ദുര്‍‌റഹ്‌മാന്‍ അല്‍‌അഹ്സ.

Like

Labels

C I E R I S M IICJ Islamic Banking K J U K N M M G M M S M Q I I C QLS Quran Vignjana Pareeksha RadioIslam അജ്മാന്‍ ഇസ്ലാഹി സെന്റര്‍ അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍ അറബിക് ക്ലബ് അറബിക് സമ്മേളനം അല്‍‌ഐന്‍ ഇസ്‌ലാഹി സെന്റര്‍ അൽ അഹ്‌സ ആദര്‍ശ വ്യതിയാനം ആലുവ സംവാദം ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ആശംസ ഇഫ്‌താര്‍ ഇബ്രാഹിം ബുസ്‌താനി ഇസ്‌ലാമിക ബാങ്കിംഗ് ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌ലാഹി മാഗസിന്‍ ഇസ്‌ലാഹി മൂവ്മെന്റ് ഇസ്‌ലാഹി സമ്മേളനം ഇസ്‌ലാഹി സെന്റര്‍ ഈദ് ഗാഹ് ഈദ് മുബാറക് എം എം അക്ബര്‍ എം എസ് എം എം ജി എം എം ടി ക്യു എം സെലീന ഐ എസ് എം ഐ എസ് എം സമ്മേളനം ഓര്‍മ്മ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക കണ്ണൂര്‍ കരുമ്പിലാക്കല്‍ കാംപയിൻ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കെ എന്‍ എം കെ എൻ എം കെ ജെ യു കൌൺസിൽ ക്യു എല്‍ എസ് ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഖാലിദ് മദനി ഖില്‍ജി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ജസ്റ്റിസ് ഷംസുദ്ദീന്‍ ജാഫര്‍ വാണിമേല്‍ ജിന്ന് - സിഹ്‌ര്‍ ഡോ. മുസ്തഫാ ഫാറൂഖി തെരഞ്ഞെടുപ്പ് ദയാവധം ദിട്രൂത്ത് ദുരിതാശ്വാസം ദ‌അ്വ നബിദിനം പരലോകം പരിസ്ഥിതി പലവക പ്രതികരണം പ്രഭാഷണം ഫുജൈറ ഇസ്ലാഹി സെന്റർ ഫോക്കസ് ബദ്‌രീങ്ങള്‍ ബദ്‌ര്‍ ഭാരവാഹികള്‍ മടവൂര്‍ മദീനി മദ്‌റസ മലെഗാവ് മസ്‌ജിദ് മാലെഗാവ് മുഖാമുഖം മുജാഹിദ് മുഴുവന്‍ വാര്‍ത്തകളും മെഡികല്‍ എയ്‌ഡ് സെന്റര്‍ യാത്ര റമദാന്‍ റേഡിയോ ഇസ്‌ലാം റേഡിയോ ഏഷ്യ ലേഖനം വഖഫ് ബോര്‍ഡ് വര്‍ത്തമാനം വാര്‍ത്ത വിജ്ഞാനോത്സവം വിവാഹാന്വേഷണം വീഡിയോ വീണ്ടും വായിക്കാന്‍ വെളിച്ചം വെളിച്ചത്തിന്റെ വഴി വേര്‍പാട് ശബാബ് ഷാര്‍ജ ഇസ് ലാഹി സെന്റര്‍ സംഘടന സംസ്ഥാന സമ്മേളനം സഊദി ഇസ്‌ലാഹി സെന്റര്‍ സക്കരിയ്യാക്കള്‍ സമ്മേളനം സലഫി സാമൂഹികം സി ഐ ഇ ആര്‍ സുന്നി മുജാഹിദ് സുലൈമാന്‍ സബാഹി സെമിനാര്‍ സ്റ്റുഡന്റ്സ് വിംഗ് സ്വീകരണം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ സൗദി ഇസ്ലാഹി സെന്റ്ര്‍ ഹദീസ് ഹുസൈന്‍ മടവൂര്‍
 
powered by XL Technologies