ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍
കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദഅ്വ പര്യടനം ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലായി നടക്കും. കുന്ദമംഗലത്ത് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ജില്ലാതമ ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രൊഫസര്‍ എം ഹാറൂണ്‍, കെ ഹര്‍ഷിദ്, കെ പി സകരിയ, ഐ പി അബ്‌ദുസ്സലാം എന്നിവര്‍ പങ്കെടുക്കും. സിവില്‍ സ്റ്റേഷന്‍ ഇസ്‌ലാമിക് സെന്ററില്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും തിരുവണ്ണൂരില്‍ ടി അബൂബക്കര്‍ നന്മണ്ടയും എലത്തൂരില്‍ എ അസ്‌ഗറലിയും കൊടുവള്ളിയില്‍ കെ അബൂബക്കര്‍ മൌലവിയും ഫറോക്കില്‍ ഡോ. മുസ്ഥഫ ഫാറൂഖിയും നരിക്കുനിയില്‍ സി പി ഉമര്‍ സുല്ലമിയും പര്യടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലുമണിക്ക് ഫറോക്കില്‍ സമാപിക്കുന്ന പര്യടന പരിപാടിയില്‍ പ്രൊഫസര്‍ എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍, അലി മദനി മൊറയൂര്‍, സി സി ശക്കീര്‍ ഫാറൂഖി, യു പി യഹ്‌യാഖാന്‍ എന്നിവര്‍ പങ്കെടുക്കും. സമ്പര്‍ക്കയാത്രക്ക് ജില്ലയില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ എന്‍ എം ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളിയും സെക്രട്ടറി സി മരക്കാര്‍ കുട്ടിയും അറിയിച്ചു.
Sunday, October 11, 2009
മലയാളി

Posted in 



No Response to "മുജാഹിദ് ജനസമ്പര്‍ക്ക ദഅ്വ പര്യടനം"
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം