കെ എന്‍ എം 1950 ല്‍ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പാത പിന്‍പറ്റി കേരള മുസ്‌ലിംകളെ വിശ്വാസപരവും കര്‍മ്മപരവും സാമൂഹികവുമായി ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശ്രേണിയിലേക്ക് നയിക്കുന്ന പ്രബോധനപ്രസ്ഥാനമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തെ കേരളത്തിലെ മുസ്‌ലിംകളുടെ വളര്‍ച്ചയിലും നവോത്ഥാനത്തിലും പ്രസ്ഥാനം വഹിച്ച പങ്ക് പ്രശംസനീയമാണ്.
2002ല്‍ ഉണ്ടായ ഭിന്നതയെ തുടര്‍ന്ന് കോഴിക്കോട് ആര്‍.എം റോഡിലെ മര്‍ക്കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ എന്‍ എമ്മിന് ഇപ്പോള്‍ ഡോ.ഇ.കെ.അഹമ്മദ്‌കുട്ടി (പ്രസിഡണ്ട്) ഡോ.ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി) പി.കെ.ഇബ്രാഹിം ഹാജി (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന താല്‍കാലിക സംവിധാനമാണുള്ളത്.
മുജാഹിദ് സംസ്ഥാന സമ്മേളനം എന്ന പേരില്‍ 1979ല്‍ പുളിക്കല്‍ 1982ല്‍ ഫറോക്ക് 1987ല്‍ കുറ്റിപ്പുറം 1992ല്‍ പാലക്കാട് 1997ല്‍ പിലാത്തറയിലും മഹാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. 2002ല്‍ സംഘടന ഭിന്നിച്ച ശേഷം 6-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ചാണ് സംഘടിപ്പിച്ചത്. 2008 ല്‍ പനമരം(വയനാട്) സമ്മേളനത്തോടെ സംഘടന അതിന്റെ ജൈത്രയാത്ര വീണ്ടെടുക്കുകയാണ്.
കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് ക്രിയാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനയ്‌ക്ക് സാധ്യമായിട്ടുണ്ട്. മദ്‌റസാ പഠനരംഗത്ത് കാതലായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മദ്‌റസാ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സ്‌കൂള്‍ തലത്തില്‍വിദ്യാര്‍ഥികള്‍ കാലികമായ മാറ്റം ഉള്‍ക്കൊണ്ട് പുതിയരീതിയില്‍ മുന്നേറുമ്പോള്‍ മദ്‌റസകളില്‍ വേണ്ടത്ര പരിശീലനം നേടാത്ത അധ്യാപകരും പരിഷ്‌കരിക്കാത്ത പാഠ്യപദ്ധതിയുമാണ് തുടരുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് മദ്‌റസകള്‍ അനാകര്‍ഷണമായി മാറാന്‍ ഇടയാക്കിയിട്ടുണ്ട്. വളര്‍ന്ന് വരുന്ന തലമുറ ധാര്‍മിക ശിക്ഷണങ്ങളില്‍ നിന്ന് അകലുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് മദ്‌റസാ പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
സ്‌ത്രീകളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങളില്‍ ധാര്‍മിക ചിന്തയോട് കൂടിയ സമീപനം സ്വീകരിക്കാനും വാണിജ്യവല്‍ക്കരിപ്പെട്ട സാംസ്‌കാരികച്യുതിയില്‍ നിന്ന് അവര്‍ക്ക് വെളിച്ചം പകരാനും സാധ്യമായിട്ടുണ്ട്.
യുവാക്കളുടെ സംഘശക്തി ശരിയായവിധത്തില്‍ ഉപയോഗപ്പെടുത്താനും തീവ്രവാദവികാരങ്ങളില്‍ നിന്ന് വിവേകത്തിന്റെ പാതയുടെ തിരിച്ചറിവിലേക്ക് അവരെ കൈപിടിച്ച് ആനയിക്കാനും സാധ്യമായി. മതപരമായ ആചാരാനുഷ്‌ഠാനങ്ങളില്‍ കണിഷത പുലര്‍ത്തുന്നത് തഖ്‌വയുടെ അടയാളമാണെങ്കിലും അമിതമായ താല്‍പര്യവും തീവ്രമായ വികാരങ്ങളും വെച്ച് പുലര്‍ത്തി സമൂഹത്തില്‍ നിന്ന് അകലുന്നത് മറ്റൊരുവിധ തീവ്രവാദമാണ്. ഇസ്‌ലാം മധ്യമ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് എല്ലാതലത്തിലും എല്ലാ അര്‍ഥത്തിലും പ്രസക്തമാണ്.
കെ എന്‍ എം (KNM)
Monday, January 19, 2009
മുജാഹിദ്
Posted in
K N M,
കെ എന്‍ എം,
മുഴുവന്‍ വാര്‍ത്തകളും
Subscribe to:
Post Comments (Atom)
Labels
C I E R
I S M
IICJ
Islamic Banking
K J U
K N M
M G M
M S M
Q I I C
QLS
Quran Vignjana Pareeksha
RadioIslam
അജ്മാന്‍ ഇസ്ലാഹി സെന്റര്‍
അജ്‌മാന്‍ ഇസ്ലാഹി സെന്റര്‍
അറബിക് ക്ലബ്
അറബിക് സമ്മേളനം
അല്‍ഐന്‍ ഇസ്‌ലാഹി സെന്റര്‍
അൽ അഹ്‌സ
ആദര്‍ശ വ്യതിയാനം
ആലുവ സംവാദം
ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ്
ആശംസ
ഇഫ്‌താര്‍
ഇബ്രാഹിം ബുസ്‌താനി
ഇസ്‌ലാമിക ബാങ്കിംഗ്
ഇസ്‌ലാഹി പ്രസ്ഥാനം
ഇസ്‌ലാഹി മാഗസിന്‍
ഇസ്‌ലാഹി മൂവ്മെന്റ്
ഇസ്‌ലാഹി സമ്മേളനം
ഇസ്‌ലാഹി സെന്റര്‍
ഈദ് ഗാഹ്
ഈദ് മുബാറക്
എം എം അക്ബര്‍
എം എസ് എം
എം ജി എം
എം ടി ക്യു
എം സെലീന
ഐ എസ് എം
ഐ എസ് എം സമ്മേളനം
ഓര്‍മ്മ
കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക
കണ്ണൂര്‍
കരുമ്പിലാക്കല്‍
കാംപയിൻ
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍
കെ എന്‍ എം
കെ എൻ എം
കെ ജെ യു
കൌൺസിൽ
ക്യു എല്‍ എസ്
ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍
ഖാലിദ് മദനി
ഖില്‍ജി
ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
ജസ്റ്റിസ് ഷംസുദ്ദീന്‍
ജാഫര്‍ വാണിമേല്‍
ജിന്ന് - സിഹ്‌ര്‍
ഡോ. മുസ്തഫാ ഫാറൂഖി
തെരഞ്ഞെടുപ്പ്
ദയാവധം
ദിട്രൂത്ത്
ദുരിതാശ്വാസം
ദഅ്വ
നബിദിനം
പരലോകം
പരിസ്ഥിതി
പലവക
പ്രതികരണം
പ്രഭാഷണം
ഫുജൈറ ഇസ്ലാഹി സെന്റർ
ഫോക്കസ്
ബദ്‌രീങ്ങള്‍
ബദ്‌ര്‍
ഭാരവാഹികള്‍
മടവൂര്‍
മദീനി
മദ്‌റസ
മലെഗാവ്
മസ്‌ജിദ്
മാലെഗാവ്
മുഖാമുഖം
മുജാഹിദ്
മുഴുവന്‍ വാര്‍ത്തകളും
മെഡികല്‍ എയ്‌ഡ് സെന്റര്‍
യാത്ര
റമദാന്‍
റേഡിയോ ഇസ്‌ലാം
റേഡിയോ ഏഷ്യ
ലേഖനം
വഖഫ് ബോര്‍ഡ്
വര്‍ത്തമാനം
വാര്‍ത്ത
വിജ്ഞാനോത്സവം
വിവാഹാന്വേഷണം
വീഡിയോ
വീണ്ടും വായിക്കാന്‍
വെളിച്ചം
വെളിച്ചത്തിന്റെ വഴി
വേര്‍പാട്
ശബാബ്
ഷാര്‍ജ ഇസ് ലാഹി സെന്റര്‍
സംഘടന
സംസ്ഥാന സമ്മേളനം
സഊദി ഇസ്‌ലാഹി സെന്റര്‍
സക്കരിയ്യാക്കള്‍
സമ്മേളനം
സലഫി
സാമൂഹികം
സി ഐ ഇ ആര്‍
സുന്നി മുജാഹിദ്
സുലൈമാന്‍ സബാഹി
സെമിനാര്‍
സ്റ്റുഡന്റ്സ് വിംഗ്
സ്വീകരണം
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍
സൗദി ഇസ്ലാഹി സെന്റ്ര്‍
ഹദീസ്
ഹുസൈന്‍ മടവൂര്‍





No Response to "കെ എന്‍ എം (KNM)"
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം