ഇസ്‌ലാഹി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും editor@islahinews.com എന്ന വിലാസത്തില്‍ അയക്കുക.എഡിറ്റര്‍, ഇസ്ലാഹിന്യൂസ്.കോം

പ്രധാന വാർത്തകൾ :



ഇസ്‌ലാഹീ പ്രസ്ഥാനം (islahi movment)

ആദര്‍ശം

വിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ ‘ഇസ്‌ലാഹീ’ അഥവാ ‘മുജാഹിദ്‌ ’ പ്രസ്ഥാനമാണ്‌.

സയ്യിദ്‌ സനാഉല്ലാ മക്തിതങ്ങള്‍, ശൈഖ്‌ മുഹമ്മദ്‌ മഹിന്‍ഹമദാനീ തങ്ങള്‍, വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരുടെയും കേരള മുസ്‌ലിം ഐക്യസംഘം പോലെയുള്ള വലുതും ചെറുതുമായ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ‘കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും’ (കെ എന്‍ എം) ‘കേരള ജംഇയ‌ത്തുല്‍ ഉലമാ’(കെ ജെ യു)യുടെയും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ കേരളം മുഴുവന്‍ വ്യാപിച്ച്‌ വികസിക്കുകയും ചെയ്‌ത ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഫലമായി മതവിശ്വാസ-സാമൂഹിക നവോത്ഥാനരംഗത്ത്‌ കേരള മുസ്‌ലിംകള്‍ക്കുണ്ടായ വികാസവും നേട്ടങ്ങളും നിരവധിയാണ്.

നേട്ടങ്ങള്‍, സദ്‌ഫലങ്ങള്‍

കേരളത്തില്‍ കഴിഞ്ഞ എട്ട് ദശാബദ്‌ങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടുത്തെ മുസ്‌ലിംകള്‍ക്കിടയില്‍ മതവിശ്വാസം ആചാരരംഗത്തും സാമൂഹ്യ - വിദ്യാഭ്യാസ - സാംസ്‌കാരിക രംഗങ്ങളിലും ഒട്ടേറെ പുരോഗതിയും വികാസവും സദ്‌ഫലങ്ങളും സംജാതമായിട്ടുണ്ട്‌.

മതനവോത്ഥാനം

സ്വാഭാവികമായും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഏറ്റവും ഉജ്ജ്വലമായ നേട്ടം മതനവോത്ഥാനരംഗത്താണ്‌. അതിന്റെ മുഖ്യ ആദര്‍ശം. അന്നും ഇന്നും എന്നും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവവിശ്വാസവും ആരാധനയും എന്ന ആശയ(തൗഹീദ്‌)ത്തിലുള്ള ഊന്നലാണ്‌. ഈ മൗലിക തത്വത്തിനു വിരുദ്ധമായ എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും അത്‌ ശക്തിയുക്തം എതിര്‍ക്കുകയും അതെല്ലാം തിരസ്‌കരിച്ചുകൊണ്ട്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങാന്‍ മുസ്‌ലിംകളെ നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. തല്‍ഫലമായി മുസ്‌ലിം സമുദായത്തില്‍ നിലവിലുണ്ടായിരുന്ന ഒരുപാട്‌ ഇസ്‌ലാം വിരുദ്ധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസ ജീര്‍ണതകളും ശിര്‍ക്ക്‌ - ബിദ്‌അത്തുകളും വലിയൊരളവില്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്ന കെട്ടുകഥകള്‍ക്കും പാതിരാപ്രസംഗങ്ങള്‍ക്കും മാല- മൗലൂദ്‌- ബൈത്തുകള്‍ക്കും മറ്റു ക്ഷുദ്രസാഹിത്യങ്ങള്‍ക്കും പകരം വിശുദ്ധഖുര്‍ആനെയും തിരുസുന്നത്തിനെയും പ്രതിഷ്‌ഠിക്കുന്നതില്‍ ഇസ്‌ലാഹീ പ്രസ്ഥാനം വളറെയേറെ വിജയിച്ചു. തല്‍ഫലമായി മതപരമായ പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍‌പിക്കാന്‍ ‘ദലീല്‍’ (ആധാരികപ്രമാണം) ആയി ഖുര്‍ആനും ഹദീസും കൊള്ളുകയില്ലെന്നും പണ്ഡിതന്മാരുടെ കിത്താബുകള്‍തന്നെ വേണമെന്നും ശഠിച്ചിരുന്ന യാഥാസ്ഥിതിക പണ്ഡിതന്മാര്‍പോലും ഇപ്പോള്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക്‌ ഖുര്‍ആനിന്റെ അര്‍ഥവും വ്യാഖ്യാനവും ഗ്രഹിക്കാന്‍ കഴിയുമാറ്‌ മുജാഹിദ്‌ പ്രസ്ഥാനം നാട്ടിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ലേര്‍ണിംഗ്‌ ക്ലാസുകളുടെ ശൃംഖല ഒരു പക്ഷെ ലോകത്ത്‌ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒരു വൈജ്ഞാനിക പ്രതിഭാസമാണ്‌. ഇതിനുപുറമെ ഗ്രന്ഥങ്ങള്‍ ലഘുലേഖകള്‍, പത്രമാസികകള്‍, മതപ്രസംഗങ്ങള്‍ സമ്മേളനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും ശുദ്ധവും യഥാര്‍ഥവുമായ അധ്യാപനങ്ങള്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമായ ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ഇസ്‌ലാഹീ പണ്ഡിതന്മാരും പ്രവര്‍ത്തകന്മാരും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രഭാഷണ രൂപേണയും ലേഖനരൂപേണ ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും ലോകത്തിനു മുഴുവനും പ്രയോജനകരമായ അതിലെ മാനവികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങളെയും തത്വങ്ങളെയും മനുഷ്യര്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നു. സമൂഹത്തിന്റെ പുരോഗതിക്കും ചിന്താസ്വാതന്ത്ര്യത്തിനും വിഘാതം സൃഷ്‌ടിക്കുന്ന ‘തഖ്‌ലീദ്‌ ’ സിദ്ധാന്ത(മദ്‌ഹബുകളുടെ ഇമാമുകളുടെ അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കല്‍)ത്തെ നിരാകരിക്കുകയും ഇജ്‌തിഹാദിന്റെ (മതപ്രമാമങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്രഗവേഷണം) സര്‍വ്വകാല സാധുതയെയും അനിവാര്യതയെയും അംഗീകരിക്കുകയും ചെയ്യുന്നു.

1 Response to "ഇസ്‌ലാഹീ പ്രസ്ഥാനം (islahi movment)"

മുജാഹിദ് said...

വിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ ‘ഇസ്‌ലാഹീ’ അഥവാ ‘മുജാഹിദ്‌ ’ പ്രസ്ഥാനമാണ്‌.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Like

Labels

C I E R I S M IICJ Islamic Banking K J U K N M M G M M S M Q I I C QLS Quran Vignjana Pareeksha RadioIslam അജ്മാന്‍ ഇസ്ലാഹി സെന്റര്‍ അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍ അറബിക് ക്ലബ് അറബിക് സമ്മേളനം അല്‍‌ഐന്‍ ഇസ്‌ലാഹി സെന്റര്‍ അൽ അഹ്‌സ ആദര്‍ശ വ്യതിയാനം ആലുവ സംവാദം ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ആശംസ ഇഫ്‌താര്‍ ഇബ്രാഹിം ബുസ്‌താനി ഇസ്‌ലാമിക ബാങ്കിംഗ് ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌ലാഹി മാഗസിന്‍ ഇസ്‌ലാഹി മൂവ്മെന്റ് ഇസ്‌ലാഹി സമ്മേളനം ഇസ്‌ലാഹി സെന്റര്‍ ഈദ് ഗാഹ് ഈദ് മുബാറക് എം എം അക്ബര്‍ എം എസ് എം എം ജി എം എം ടി ക്യു എം സെലീന ഐ എസ് എം ഐ എസ് എം സമ്മേളനം ഓര്‍മ്മ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക കണ്ണൂര്‍ കരുമ്പിലാക്കല്‍ കാംപയിൻ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കെ എന്‍ എം കെ എൻ എം കെ ജെ യു കൌൺസിൽ ക്യു എല്‍ എസ് ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഖാലിദ് മദനി ഖില്‍ജി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ജസ്റ്റിസ് ഷംസുദ്ദീന്‍ ജാഫര്‍ വാണിമേല്‍ ജിന്ന് - സിഹ്‌ര്‍ ഡോ. മുസ്തഫാ ഫാറൂഖി തെരഞ്ഞെടുപ്പ് ദയാവധം ദിട്രൂത്ത് ദുരിതാശ്വാസം ദ‌അ്വ നബിദിനം പരലോകം പരിസ്ഥിതി പലവക പ്രതികരണം പ്രഭാഷണം ഫുജൈറ ഇസ്ലാഹി സെന്റർ ഫോക്കസ് ബദ്‌രീങ്ങള്‍ ബദ്‌ര്‍ ഭാരവാഹികള്‍ മടവൂര്‍ മദീനി മദ്‌റസ മലെഗാവ് മസ്‌ജിദ് മാലെഗാവ് മുഖാമുഖം മുജാഹിദ് മുഴുവന്‍ വാര്‍ത്തകളും മെഡികല്‍ എയ്‌ഡ് സെന്റര്‍ യാത്ര റമദാന്‍ റേഡിയോ ഇസ്‌ലാം റേഡിയോ ഏഷ്യ ലേഖനം വഖഫ് ബോര്‍ഡ് വര്‍ത്തമാനം വാര്‍ത്ത വിജ്ഞാനോത്സവം വിവാഹാന്വേഷണം വീഡിയോ വീണ്ടും വായിക്കാന്‍ വെളിച്ചം വെളിച്ചത്തിന്റെ വഴി വേര്‍പാട് ശബാബ് ഷാര്‍ജ ഇസ് ലാഹി സെന്റര്‍ സംഘടന സംസ്ഥാന സമ്മേളനം സഊദി ഇസ്‌ലാഹി സെന്റര്‍ സക്കരിയ്യാക്കള്‍ സമ്മേളനം സലഫി സാമൂഹികം സി ഐ ഇ ആര്‍ സുന്നി മുജാഹിദ് സുലൈമാന്‍ സബാഹി സെമിനാര്‍ സ്റ്റുഡന്റ്സ് വിംഗ് സ്വീകരണം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ സൗദി ഇസ്ലാഹി സെന്റ്ര്‍ ഹദീസ് ഹുസൈന്‍ മടവൂര്‍
 
powered by XL Technologies