Thursday, January 26, 2012

CIER മദ്രസാ വിജ്ഞാനോല്‍സവം വിജ്ഞാനോത്സവം: സ്വാഗതസംഘ രൂപീകരണം നാളെ



കോഴിക്കോട്: സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം ഫെബ്രുവരി 20, 26 തിയ്യതികളില്‍ നടക്കും. ചില്‍ഡ്രണ്‍, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി ആയിരത്തഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 27ന് വൈകിട്ട് 6.30ന് വള്ളുവമ്പ്രം അബൂബക്കര്‍ സിദ്ദീഖ് മദ്‌റസയില്‍ വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും. ജില്ലാ, മണ്ഡലം ഭാരവാഹികള്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സി ഐ ഇ ആര്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വിജ്ഞാനോത്സവം ഭാരവാഹികള്‍ പങ്കെടുക്കണം.
Read More

കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് ഗൗരവമായി കാണണം- ISM



കോഴിക്കോട്: സാമ്പത്തിക വളര്‍ച്ചയുടെയും ആഭ്യന്തര ഉത്പാദനത്തിന്റെയും പേരില്‍ പെരുമ നടിക്കുന്ന രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ ഗൗരവമായി കാണണമെന്ന് ഐ എസ് എം സംസ്ഥാന നേതൃക്യാംപ് അഭിപ്രായപ്പെട്ടു. ശാസ്ത്ര, സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ മാത്രം വികസനമായി കാണാതെ പോഷകാഹാര ലഭ്യത, ശുചിത്വം, കുടിവെള്ളം തുടങ്ങിയ സാമൂഹിക സൂചികകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ഗുണഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും യഥോചിതം എത്തണം. ഒരു ഭാഗത്ത് ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കടലില്‍ തള്ളുകയും മറുഭാഗത്ത് ലക്ഷക്കണക്കിന് ആളുകള്‍ പോഷകാഹാരക്കുറവുകൊണ്ട് ദുരിതമനുഭവിക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ നാം തിരിച്ചറിയണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യനിരോധനാധികാരം തിരിച്ചുനല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്താന്‍ തയ്യാറാവണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഈ വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. യു പി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ തയ്യാറാവണം. യു പി മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണമേര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ആത്മാര്‍ഥമാണെങ്കില്‍ അവസരം ലഭിച്ചാല്‍ അത് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ദമാം ഇസ്‌ലാഹീ സെന്റര്‍ സെക്രട്ടറി സലാം കരുനാഗപ്പള്ളി പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ ഒതായി, ടി വി മുഹമ്മദ് നജീബ്, ഫിറോസ് നിലമ്പൂര്‍, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി, എസ് ഇര്‍ശാദ് സ്വലാഹി, ലബീദ് അരീക്കോട്, അബ്ദുസ്സത്താര്‍, ശമീര്‍ കായംകുളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read More

Tuesday, January 24, 2012

അഫ്‌സല്‍ ഉല്‍ ഉലമ പരീക്ഷ; കെടുകാര്യസ്ഥത അപലപനീയം - MSM



കോഴിക്കോട്‌: ഇക്കഴിഞ്ഞ കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി അഫ്‌സല്‍ ഉല്‍ ഉലമ പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പര്‍ തന്നെ നല്‍കി യൂനിവേഴ്‌സിറ്റി കാണിച്ച പിടിപ്പുക്കേട്‌ അപലപനീയമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. പരീക്ഷാതിയ്യതി പ്രഖ്യാപനത്തിലും ചോദ്യ പേപ്പറിലും യൂനിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥത ആശയçഴപ്പം സ്യഷ്ടിച്ചിരിçകയാണ്‌. കോഡ്‌ നമ്പറും ചോദ്യ നമ്പറും മാറി എന്നതിലപ്പുറം യാതൊരു മാറ്റവും കൂടാതെയാണ്‌ ചോദ്യ പേപ്പര്‍ അച്ചടിച്ചത്‌. യൂനിവേഴ്‌സിറ്റിയുടെ ഭാഗത്ത്‌ നിന്ന്‌ അറബിക്‌ പഠനത്തോടും പരീക്ഷ നടത്തിപ്പിനോടും കാണിçന്ന ആവര്‍ത്തിച്ചുള്ള അനാസ്ഥ അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണം. 

പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാവുമ്പോള്‍ മാത്രം പുതിയ ചോദ്യപേപ്പര്‍ തയ്യാറാçകയും ഫലം പ്രഖ്യാപ്പിçകയും ചെയ്യുന്ന അവസ്ഥക്ക്‌ മാറ്റമുണ്ടാവണമെìം എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. കോഴിക്കോട്‌ മര്‍ക്കസ്‌ ദഅ്‌വയില്‍ ചേര്‍ന്ന യോഗത്തില്‍ എം എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ. മുബഷിര്‍ അധ്യക്ഷത വഹിച്ചു, എം എസ്‌ എം സംസ്ഥാന സെക്രട്ടറി ജാസിര്‍ രണ്ടത്താണി, ആഷിദ്‌ ഷാ, കമറുദീന്‍ എളേറ്റില്‍, സൈദുമുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
Read More

ഫോറം ഫോര്‍ ഇസ്‌ലാഹി ബ്രദേഴ്‌സിന്റെ ഇസ്‌ലാഹി ക്ലാസ്‌ റൂം ഉദ്‌ഘാടനം ചെയ്‌തു

കൊച്ചി: ഫോറം ഫോര്‍ ഇസ്‌ലാഹി ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഇസ്‌ലാഹി സെന്ററില്‍ നടന്ന ഇസ്‌ലാഹി ക്ലാസ്‌ റൂം ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. മുസ്‌തഫ സുല്ലമി, ഹിലാല്‍ അയിരൂര്‍, കെ എം ജാബിര്‍ ശ്രീമൂലനഗരം, റജുല്‍ ഷാനിയാസ്‌, ഇബ്‌റാഹീം എടവണ്ണ, ഇബ്‌റാഹീം മദനി എടവനക്കാട്‌, സുബൈര്‍ ഈരാറ്റുപേട്ട, എം എം ബുറാശിന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വന്ന്‌ എറണാകുളത്ത്‌ താമസിക്കുന്ന ഇസ്‌ലാഹി പ്രവര്‍ത്തകരുടെ കൂട്ടായ്‌മയാണ്‌ ഫോറം ഫോര്‍ ഇസ്‌ലാഹി ബ്രദേഴ്‌സ്‌. സോണ്‍.
Read More

ISM കാമ്പയിന്‍: വിവിധ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു



ചങ്ങരംകുളം: മതം, ധാര്‍മികത, നവോത്ഥാനം എന്നീ വിഷയത്തില്‍ എറവറാംകുന്ന്‌ സലഫിനഗറില്‍ നടത്തിയ പൊതുപ്രഭാഷണത്തില്‍ സാബിക്ക്‌ പുല്ലൂര്‍ പ്രഭാഷണം നടത്തി. എന്‍ എം അബ്ബാസ്‌, ഇ എച്ച്‌ ഫഹദ്‌ പ്രസംഗിച്ചു. ചിയ്യാന്നൂര്‍ ഞാറക്കുന്നില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ കെ പി ഇബ്‌റാഹീം ബുസ്‌താനി പ്രഭാഷണം നടത്തി. പി പി ഖാലിദ്‌, അശ്‌റഫ്‌ നരണിപ്പുഴ പ്രസംഗിച്ചു. നരണിപ്പുഴ ശാഖയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അബൂബക്കര്‍ മൗലവി മരുത പ്രഭാഷണം നടത്തി. എം അശ്‌റഫ്‌, പി എം സമീര്‍ പ്രസംഗിച്ചു. വളയംകുളം ശാഖാ കെ എന്‍ എം സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ റഫീഖ്‌ ഹുദവി ക്ലാസ്സെടുത്തു. കെ വി ഇബ്‌റാഹീംകുട്ടി, കെ വി മുഹമ്മദ്‌ പ്രസംഗിച്ചു.
Read More

ആത്മീയ ചൂഷണത്തെ പ്രതിരോധിക്കുക : ISM



പെരുമണ്ണ: മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച്‌ ആത്മീയ തട്ടിപ്പ്‌ നടത്തുന്ന പൗരോഹിത്യത്തിനെതിരെ പ്രതിരോധം തീര്‍ക്കണമെന്ന്‌ ഐ എസ്‌ എം പെരുമണ്ണ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ നന്മണ്ട ഉദ്‌ഘാടനം ചെയ്‌തു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. എ സി അലി അധ്യക്ഷം വഹിച്ചു. കെ ഇ ശാഹുല്‍ഹമീദ്‌, എം എം താജുദ്ദീന്‍ പ്രസംഗിച്ചു.
Read More

നിലനില്‌പിന്നാവശ്യമായ നിയമങ്ങള്‍ ലംഘിക്കരുത്‌ -ഹുസൈന്‍ മടവൂര്‍



കീഴരിയൂര്‍: മാനവരാശി നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം മനുഷ്യന്റെ നിലനില്‌പിന്നാവശ്യായ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതാണെന്ന്‌ ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ എല്ലാം മനുഷ്യന്റെ നിലനില്‌പിനുള്ള അടിസ്ഥാന തത്വങ്ങളാണ്‌. ആധുനിക സങ്കേതികവിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതിന്‌ പകരം സ്വയം നാശത്തിന്‌ വിനിയോഗിക്കപ്പെടുന്നുവെന്നും മാനവ ഐക്യം ഏകദൈവ വിശ്വാസത്തിലൂടെ സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ എന്‍ എം കീഴരിയൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി മതം-ധാര്‍മികത-നവോത്ഥാനം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചമാസ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ എ വി അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം വൈ.പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എന്‍ കെ എം സകരിയ്യ, നൂറുദ്ദീന്‍ കൊയിലാണ്ടി പ്രസംഗിച്ചു. മിസ്‌ഹബ്‌ കീഴരിയൂര്‍ സ്വാഗതവും ടി പി ബഷീര്‍ നന്ദിയും പറഞ്ഞു.
Read More

Monday, January 23, 2012

ദൈവത്തിന്‍റെ പേരില്‍ കലഹമുണ്ടാക്കുമ്പോള്‍ അവഗണിക്കപ്പെടുന്നത് ദൈവവും നഷ്ടം വരുന്നത് മതത്തിനും : ഹുസൈന്‍ മടവൂര്‍


പാലക്കാട് : ദൈവത്തിന്‍റെ പേരില്‍ കലഹമുണ്ടാക്കുമ്പോള്‍ അവഗണിക്കപ്പെടുന്നത് ദൈവവും നഷ്ടം വരുന്നത് മതത്തിനുമാണെന്ന് ഡോ: ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കല്‍മണ്ടപത്ത് നടന്ന KNM ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വൈവിധ്യം ദൈവത്തിന്‍റെ തീരുമാനമാണ്. അതിന്‍റെ പേരില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നത് മതവിരുദ്ധമാണ്. ചൂഷണത്തിനുവേണ്ടി മതത്തെ വാണിജ്യവല്‍ക്കരിക്കുന്ന ആത്മീയ നേതാക്കളെ സൂക്ഷിക്കണം. ആധുനിക മനുഷ്യന്‍ മതത്തെ ഭയപ്പെടുന്നത് മത തത്വങ്ങളെ വികലമായി പ്രചരിപ്പിക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ പട്ടേല്‍ത്താഴം, സുലൈമാന്‍ സബാഹി, കെ വി അബ്ദുല്‍ അസീസ്‌, എം യൂനുസ്, ആഷിക് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

QLS ജില്ലാതല രചനാ മത്സരം: അരീക്കോട് മണ്ഡലം ജേതാക്കള്‍



അരീക്കോട്: 2012 ഫിബ്രവരിയില്‍ ബത്തേരിയില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ 17-ാം വാര്‍ഷികത്തിന്റെ മുന്നോടിയായി അരീക്കോട് നടത്തിയ ജില്ലാതല രചന-സാഹിത്യ വിജ്ഞാനമത്സരത്തില്‍ അരീക്കോട് മണ്ഡലം ഒന്നാംസ്ഥാനം നേടി. മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി എ. നൂറുദ്ദീന്‍ ഉദ്ഘാടനംചെയ്തു. ക്യു.എല്‍.എസ് ജില്ലാ കണ്‍വീനര്‍ ശാക്കീര്‍ ബാബു കുനിയില്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം ചെയര്‍മാന്‍ കെ. ബാവ, എം.എസ്.എം. ജില്ലാ സെക്രട്ടറി കെ.പി. അസ്‌ലം പ്രസംഗിച്ചു.
Read More

ഇ മെയില്‍ വിവാദം: സത്യാവസ്ഥ പുറത്തുകൊണ്ടു വരണം - KNM



കോഴിക്കോട്: ഇ മെയില്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ ഇതിന്റെ സത്യാവസ്ഥയും നിജസ്ഥിതിയും പുറത്തുകൊണ്ടുവരേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് കെ എന്‍ എം സംസ്ഥാന നിര്‍വാഹകസമിതി യോഗം അഭിപ്രായപ്പെട്ടു. അതിനു വരുന്ന കാലതാമസം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു. വാര്‍ത്ത അത്യന്തം ദുരൂഹത നിറഞ്ഞതും ഞെട്ടലുളവാക്കുന്നതുമാണെന്നും മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തീവ്രവാദ മനോഭാവത്തിന് ആക്കം കൂട്ടാന്‍ വഴിയൊരുക്കുന്നതുമാണെന്നും യോഗം വിലയിരുത്തി. വിവേചനരഹിതമായ രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിട്ട് ദുരൂഹത സൃഷ്ടിക്കുന്ന പത്രപ്രവര്‍ത്തനവും അപലപനീയമാണ്. മീഡിയകളുടെ മത്സരമനോഭാവത്തില്‍ പലപ്പോഴും സത്യാവസ്ഥ തമസ്‌കരിക്കുകയോ മൂടിവെക്കുകയോ ചെയ്യപ്പെടുന്നു. കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലവ് ജിഹാദ് ഇതിന്റെ വ്യക്തമായ തെളിവാണ്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന രൂപത്തില്‍ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ആരാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മുമ്പ് ഇത് ആഘോഷിച്ച മാധ്യമങ്ങള്‍ സത്യാവസ്ഥ വേണ്ടവിധത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുമിെല്ലന്നും യോഗം ചൂണ്ടിക്കാട്ടി. ഇത്തരം ഇരട്ടത്താപ്പ് നയങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണം. വാര്‍ത്ത നല്കുന്നതില്‍ സൂക്ഷ്മതയും നീതിബോധവും നിലനിര്‍ത്തുകയും തെറ്റിദ്ധാരണകള്‍ പരത്തുന്നതും സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതുമായ നീക്കങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്നും യോഗം ആവശ്യപ്പെട്ടു. 

മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട സംവരണാനുകൂല്യങ്ങളെ രാഷ്ട്രീയ വിലപേശലിനുള്ള ആയുധമാക്കുന്നത് നീതീകരിക്കാനാവില്ല. രംഗനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും കെ എന്‍ എം നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങളും നവയാഥാസ്ഥിതികതയും സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവത്കരണവും ആദര്‍ശപ്രബോധനവും നടത്താന്‍ യോഗം തീരുമാനിച്ചു 

സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, എ അബ്ദുല്‍ ഹമീദ് മദീനി, എ അസ്ഗറലി, അഡ്വ. പി എം മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. വകുപ്പ് കണ്‍വീനര്‍മാരായ ഡോ. പി പി അബ്ദുല്‍ഹഖ്, എം സ്വലാഹുദ്ദീന്‍ മദനി, കെ പി സകരിയ്യ, ഉബൈദുല്ല താനാളൂര്‍, പി ടി വീരാന്‍കുട്ടി സുല്ലമി എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചയില്‍ എം ഐ മുഹമ്മദലി സുല്ലമി, സി എ സഈദ് ഫാറൂഖി, അബ്ദുല്‍ഹസീബ് മദനി, അബ്ദുല്‍ ജബ്ബാര്‍(തൃശൂര്‍), അലി പത്തനാപുരം (മലപ്പുറം ഈസ്റ്റ്), സി മരക്കാരുട്ടി, ടി പി ഹുസൈന്‍കോയ, അനസ് കടലുണ്ടി(കോഴിക്കോട്), എം എം ബഷീര്‍ മദനി(എറണാകുളം), ശംസുദ്ദീന്‍ പാലക്കോട്, സി സി ശക്കീര്‍ ഫാറൂഖി (കണ്ണൂര്‍), പി പി ഖാലിദ്, ടി ആബിദ് മദനി (മലപ്പുറം വെസ്റ്റ്), കെ കുഞ്ഞുമോന്‍ (കൊല്ലം), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സയ്യിദലി സ്വലാഹി (വയനാട്), എച്ച് എ മുഹമ്മദ്(കാസര്‍കോട്), ഡോ കെ അബ്ദുറഹ്മാന്‍, ,യൂനുസ് ഉമരി, എന്‍ എം അബ്ദുല്‍ ജലീല്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ അബൂബക്കര്‍ മൗലവി, മുസ്തഫ മദനി, ഖദീജ നര്‍ഗീസ്, ഡോ. മുബശിര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...